കോവിഷീൽഡ് ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കും; വാക്സിന് മിശ്രണം ഫലപ്രദമെന്നും പഠനം
|കോവിഷീൽഡും കോവാക്സിനും ഒരാളിൽ നൽകുന്നത് ഫലപ്രദമാണെന്നും വാക്സിന് മിശ്രണം കോവിഡിനെ തുടർന്നുണ്ടായ മറ്റ് അസുഖങ്ങളെ പ്രതിരോധിക്കുമെന്നുമാണ് പഠനം
കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ മിശ്രണം ഫലപ്രദമെന്ന് ഐസിഎംആറിന്റെ പഠനം. കോവിഷീൽഡും കോവാക്സിനും ഒരാളിൽ നൽകുന്നത് ഫലപ്രദമാണ്. വാക്സിന് മിശ്രണം കോവിഡിനെ തുടർന്നുണ്ടായ മറ്റ് അസുഖങ്ങളെ പ്രതിരോധിക്കുമെന്നാണ് പുതിയ പഠനം.
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉടൻ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ ആശ്വാസം നൽകുന്നതാണ് പുതിയ പഠനങ്ങള്‍. കോവീഷിൽഡ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഡെൽറ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കുമെന്നും കണ്ടെത്തി. ഡെൽറ്റ പ്ലസ് വകഭേദങ്ങൾ കൂടുതലായി കണ്ടെത്തിയ സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിൻ സ്വീകരിച്ചവരിൽ മ്യൂട്ടേഷൻ സംഭവിച്ച ഡെൽറ്റ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി ബോഡി രൂപപ്പെട്ടിട്ടുണ്ടെന്ന് പഠനത്തിൽ വ്യക്തമായി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുമെന്ന് നേരത്തെ ഐസിഎംആർ കണ്ടെത്തിയിട്ടുണ്ട്.
മൂന്നാം തരംഗം മുന്നിൽ കണ്ട് ഡിസംബറോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാനാണ് നീക്കമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 52.37 കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 39,070 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. 3,19,34,455 പേര്‍ക്ക് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 4,27,862 ആയി.
Study on mixing & matching of COVID vaccines, Covaxin&Covishield shows better result: ICMR
— ANI (@ANI) August 8, 2021
Immunization with combination of an adenovirus vector platform-based vaccine followed by inactivated whole virus vaccine was not only safe but also elicited better immunogenicity: Study pic.twitter.com/wDVZ6Q2TvU