India
കോവിഡ് 19; കൊവാക്സിന്‍ 50 ശതമാനം ഫലപ്രദമെന്ന് ലാന്‍സെറ്റ് പഠനം
India

കോവിഡ് 19; കൊവാക്സിന്‍ 50 ശതമാനം ഫലപ്രദമെന്ന് ലാന്‍സെറ്റ് പഠനം

Web Desk
|
24 Nov 2021 5:45 AM GMT

ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്‍റെ പ്രതിരോധ വാക്സിനായ കൊവാക്സിന്‍ ലക്ഷണങ്ങള്‍ കാണിക്കുന്ന കോവിഡിന് 50 ശതമാനം ഫലപ്രദമെന്ന് പഠനം. രണ്ടു ഡോസ് വാക്സിനെടുത്താല്‍ 50 ശതമാനം ഫലപ്രാപ്തിയുണ്ടാകുമെന്നാണ് പഠനം പറയുന്നത്. ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഡൽഹി എയിംസില്‍ ഏപ്രിൽ 15 മുതൽ മെയ് 15 മുതൽ രോഗലക്ഷണങ്ങളുള്ള 2,714 ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തി പഠനം നടത്തിയിരുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് സ്ഥീരികരിച്ചിരുന്നു. പഠനകാലത്ത് ഡെല്‍റ്റ വേരിയന്‍റ് കേസുകളായിരുന്നു ഇന്ത്യയില്‍ കൂടുതല്‍. രോഗമുള്ളവരില്‍ 80 ശതമാനം പേരിലും ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കോവിഡിന്‍റെ രണ്ടാംതരംഗത്തിന്‍റെ കാലത്താണ് ആരോഗ്യപ്രവര്‍ത്തകരില്‍ പഠനം നടത്തിയത്.

കോവിഡ് പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടത്തെയാണ് പഠനം സൂചിപ്പിക്കുന്നതെന്ന് എയിംസിലെ മെഡിസിൻ അഡീഷണൽ പ്രൊഫസർ മനീഷ് സൊനേജ പറഞ്ഞു. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പോലുള്ള പ്രതിരോധ നടപടികൾ തുടരുമ്പോൾ തന്നെ കോവിഡ് നിയന്ത്രണത്തിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് പ്രതിരോധ വാക്സിനുകളെന്ന് ഈ കണ്ടെത്തലുകള്‍ തെളിയിക്കുന്നുവെന്നും മനീഷിന്‍റെ പ്രസ്താവനയില്‍ പറയുന്നു. എയിംസിലെ സി-19 വാക്സിനേഷൻ സെന്‍റര്‍ ഈ വർഷം ജനുവരി 16 മുതൽ 23,000 ജീവനക്കാർക്ക് കോവാക്സിൻ നല്‍കിയിട്ടുണ്ട്.

നവംബര്‍ 3നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്‌സിന്‍ 70% ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

Covaxin shows 50% effectiveness against symptomatic Covid-19, say Lancet study

Similar Posts