India
കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി ഇന്നുമുതല്‍ അപേക്ഷിക്കാം
India

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി ഇന്നുമുതല്‍ അപേക്ഷിക്കാം

Web Desk
|
10 Oct 2021 1:02 AM GMT

ഇ-ഹെല്‍ത്ത്- കോവിഡ് ഡെത്ത് ഇന്‍ഫോ പോര്‍ട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി ഇന്നുമുതല്‍ അപേക്ഷിക്കാം. ഇ-ഹെല്‍ത്ത്- കോവിഡ് ഡെത്ത് ഇന്‍ഫോ പോര്‍ട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം എടുക്കണമെന്നാണ് നിർദേശം.കേന്ദ്ര സർക്കാരിന്‍റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇ ഹെല്‍ത്ത്- കോവിഡ് 19 ഡെത്ത് ഇന്‍ഫൊ പോര്‍ട്ടലില്‍ കയറി, സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് നേരിട്ട് പരിശോധിക്കാം. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്ത് ഐ.സി.എം.ആര്‍ മാതൃകയിലുള്ള കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിൽ ആദ്യം പട്ടികയില്‍ ഉള്‍പ്പെടുത്താൻ അപേക്ഷ നല്‍കണം. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ്, ആശുപത്രി രേഖകള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്‌.സി വഴിയൊ, അക്ഷയ സെന്‍റര്‍ വഴിയോ അപേക്ഷിക്കാം. ഒരു മാസത്തിനകം എല്ലാ അപേക്ഷയിലും തീരുമാനമുണ്ടാകും . പരാതിയുള്ളവര്‍ക്കായി അപ്പീല്‍ സംവിധാനവും ഒരുക്കും. അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനും ഓൺലൈനിലൂടെ കഴിയും

Similar Posts