India
കോവിഡ് മരണനിരക്ക് കോടതിവിധി പ്രകാരം: മരണസംഖ്യയില്‍ വന്‍ വര്‍ധനക്ക് സാധ്യത
India

കോവിഡ് മരണനിരക്ക് കോടതിവിധി പ്രകാരം: മരണസംഖ്യയില്‍ വന്‍ വര്‍ധനക്ക് സാധ്യത

Web Desk
|
1 July 2021 4:41 PM GMT

കോവിഡ് രോഗമുക്തിക്ക് ശേഷം മൂന്ന് മാസത്തിനിടെ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കോടതി നിർദേശം.

കോവിഡ് മുക്തമായി 3 മാസത്തിനുള്ളിൽ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്‌ വന്നതോടെ മരണ സംഖ്യയിൽ വൻ വർധനയുണ്ടാകും. കോവിഡ് നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ എണ്ണവും കുത്തനെ ഉയരും. വിധിയുടെ അടിസ്ഥാനത്തിൽ നഷ്ട പരിഹാര തുക, കോവിഡ് മരണ സിർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ കാര്യത്തിൽ കേന്ദ്ര സർക്കാർ മാർഗ നിർദേശം പുറപ്പെടുവിക്കണം.

കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്ക് ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം നഷ്ട പരിഹാരത്തിന് അർഹത ഉണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി ഉത്തരവ്‌. കോവിഡ് മരണവും കോവിഡ് മുക്തിക്ക് ശേഷം മറ്റ് അസുഖങ്ങൾ മൂലമുള്ള മരണവും കോവിഡ് മരണമായി കണക്കാക്കാണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോവിഡ് രോഗമുക്തിക്ക് ശേഷം മൂന്ന് മാസത്തിനിടെ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കോടതി നിർദേശം.

കോടതി വിധി പ്രകാരം മരണ കാരണം നിശ്ചയിച്ചാൽ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് മരണ സഖ്യ ഗണ്യമായി ഉയരും. ഇന്ന് വരെയുള്ള ഔദ്യോഗിക കണക്ക് അനുസരിച് മരണ സഖ്യ നാല് ലക്ഷത്തിനടുത്താണ്. ഇത്രയും പേർക്ക് നഷ്ട പരിഹാരം നൽകാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. അത്‌ കൊണ്ട് തന്നെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇറക്കുന്ന മാർഗ നിർദേശം നിർണായകമാണ്. മരണ സിർട്ടിഫിക്കറ്റിൽ, കോവിഡ് മുക്തരായതിന് ശേഷമുള്ള മരണങ്ങളെ തരം തിരിക്കുമോ എന്നതുൾപ്പടെ കാര്യങ്ങളും മാർഗ നിർദേശത്തിൽ ഉണ്ടാകും.

Similar Posts