മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; പത്ത് രോഗികൾ വെന്ത് മരിച്ചു
|ആകെ 17 പേരെ അഡ്മിറ്റ് ചെയ്ത ഐ.സി.യുവിലാണ് തീപിടിത്തമുണ്ടായത്. ഏഴുപേർക്ക് പരിക്കേറ്റു.
മഹാരാഷ്ട്ര അഹമ്മദ് നഗറിലെ കോവിഡ് ആശുപത്രിയിൽ തീപിടിച്ച് പത്ത് കോവിഡ് രോഗികൾ വെന്ത് മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ആകെ 17 പേരെ അഡ്മിറ്റ് ചെയ്ത ഐ.സി.യുവിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തിൽ അന്വേഷണം നടത്താൻ കലക്ടർക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിർദേശം നൽകി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു.
ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടം സംഭവിച്ചതെന്ന് ജില്ല കലക്ടർ രാജേന്ദ്ര ഭോസ്‌ലെ അറിയിച്ചു. 18 മാസം മുമ്പ് നിർമിച്ച ഐ.സി.യു വാർഡിലാണ് അപകടമെന്നും തീപിടിത്തത്തിന്റെ യഥാർത്ഥ കാരണമറിയാൻ കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
10 people died in a fire incident at Ahmednagar District Hospital#Maharashtra #Ahmednagar #ahmednagarfire pic.twitter.com/ipDr1eO4MM
— Manoj Pandey (@PManoj222) November 6, 2021
Maharashtra | A total of 10 people died in a fire incident at Ahmednagar District Hospital, said District Collector Rajendra Bhosale pic.twitter.com/zrUnAMKNMj
— ANI (@ANI) November 6, 2021
Saddened by the tragic fire at a hospital in Ahmednagar (Maharashtra). My heartfelt condolences to the bereaved families. Praying for the speedy recovery of the injured.
— Rajnath Singh (@rajnathsingh) November 6, 2021
10 patients dead in fire due to short circuit at Ahmednagar civil hospital ICU in Maharashtra, where #COVID19 patients were admitted.
— Shrinath Vashishtha 🇮🇳 (@MrGladPortBlair) November 6, 2021
CM orders detailed enquiry, seeks detailed report; announces ex-gratia amount of ₹5 lakh each to the kin (Agencies)
■ Hawk Eye
Port Blair pic.twitter.com/Y9MHApzzO1