India
രാജ്യത്ത് കോവിഡ് മരണനിരക്ക് കൂടുന്നു
India

രാജ്യത്ത് കോവിഡ് മരണനിരക്ക് കൂടുന്നു

Web Desk
|
30 Jan 2022 6:42 AM GMT

14.05 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത് കോവിഡ് മരണനിരക്ക് കൂടുന്നു. 24 മണിക്കൂറിനിടെ 893 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,34,281 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 4.10 കോടിയായി. 14.05 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 18.84 ലക്ഷം പേർക്കാണു രോഗബാധ. ആകെ കേസുകളിൽ 4.59 ശതമാനം ആളുകളാണ് ഇപ്പോൾ രോഗബാധിതരെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്. കര്‍ണാടക ( 2.52 ലക്ഷം), മഹാരാഷ്ട്ര (2.48 ലക്ഷം), തമിഴ്നാട് (രണ്ട് ലക്ഷം) എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 13.39 ശതമാനത്തിൽനിന്ന് 14.50 ശതമാനമായി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.40. ആകെ മരണം 4,94,091. ഇതുവരെ രാജ്യത്ത് 165.70 കോടി ഡോസ് വാക്സിൻ നൽകി. അർഹരായവരിൽ 75 ശതമാനത്തിലധികം പേരും വാക്സിൻ എടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

News Summary : Covid mortality is on the rise in the country

Related Tags :
Similar Posts