India
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്
India

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്

Web Desk
|
10 Jan 2022 12:51 AM GMT

സംസ്ഥാനത്ത് അവലോകന യോഗം ഇന്ന്; കൂടുതൽ നിയന്ത്രണങ്ങൾ ചർച്ചയാകും

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നൽകി രോഗികളുടെ എണ്ണം കുത്തനെ വർധിച്ച് വരുന്നു.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് രണ്ട് ലക്ഷത്തിലേക്കെത്തിയേക്കും. ഒമിക്രോൺ രോഗികളുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻഷൂഖ് മാണ്ഡവ്യ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാരുടേയും യോഗം വിളിച്ചത്. രോഗതീവ്രത കൂടുതലുള്ള സംസ്ഥാനങ്ങളിൽ കർശനമായ നിയന്ത്രങ്ങൾ ഏർപ്പെടുത്തണമെന്ന നിർദ്ദേശം കേന്ദ്രം മുന്നോട്ട് വെക്കാനാണ് സാധ്യത.വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഏഴ് ദിവസം ക്വാറൻറെൻ ഏർപ്പെടുത്തിയുള്ള കേന്ദ്ര സർക്കാർ ഉത്തരവും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

കേന്ദ്രനിർദ്ദേശത്തിൽ വിട്ട് വീഴ്ച പാടില്ലെന്നുള്ള സർക്കാർ നിലപാട് ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യമന്ത്രിമാരെ അറിയിക്കും.ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാനുള്ള നിർദ്ദേശവും മുന്നോട്ട് വെക്കാൻ സാധ്യതയുണ്ട്. രാജ്യത്ത് ബൂസ്റ്റർ ഡോസിൻറെ വിതരണം ഇന്ന് മുതൽ ആരംഭിക്കും.

അതേ സമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നും യോഗത്തിൽ ചർച്ചയാകും. മറ്റ് പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണത്തിലേക്ക് പോയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ രാത്രികാലകർഫ്യൂ, വാരാന്ത്യ നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച ആലോചനകളും അവലോകനയോഗത്തിലുണ്ടാകും.

Similar Posts