India
India
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ടി.പി.ആര്‍ 4.4 ശതമാനം
|10 Feb 2022 4:23 AM GMT
കോവിഡ് മരണനനിരക്ക് കൂടിയെന്ന് റിപ്പോര്‍ട്ടുകള്‍
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 67,084 പുതിയ കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. 4.4 ശതമാനമാണ് ടി.പി.ആര്‍ നിരക്ക്. ഇന്നലെ1,67,882 പേർ രോഗമുക്തരായി. എന്നാല്‍ കോവിഡ് മരണനനിരക്ക് വീണ്ടും കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1,241 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,06,520 ആയി.