India
India
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ടി.പി.ആര്‍ 3.48
|12 Feb 2022 6:19 AM GMT
പ്രതിദിന കോവിഡ് കണക്ക് അരലക്ഷത്തിന് താഴെയെത്തി
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. പ്രതിദിന കോവിഡ് കണക്ക് അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 50,407 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3.48 ശതമാനമാണ് ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1,36,962 പേര്‍ ഇന്നലെ രോഗമുക്തരായി. 804 പേരാണ് ഇന്നലെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,07,981 ആയി. 6,10,443 പേരാണ് ചികിത്സയിലുള്ളത്.