India
കുട്ടികൾക്കുള്ള വാക്സിൻ വൈകും; അടുത്ത വര്‍ഷം മാര്‍ച്ചില്‍ മാത്രമെന്ന് കേന്ദ്രം
India

കുട്ടികൾക്കുള്ള വാക്സിൻ വൈകും; അടുത്ത വര്‍ഷം മാര്‍ച്ചില്‍ മാത്രമെന്ന് കേന്ദ്രം

Web Desk
|
20 Aug 2021 2:28 AM GMT

കുട്ടികളിലെ വാക്സിനേഷൻ സ്കൂൾ തുറക്കുന്നതിനെ ബാധിക്കില്ല

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിൻ അടുത്ത വർഷം മാർച്ചോടെ മാത്രമെന്ന് കേന്ദ്രം. ഈ വർഷം 18 വയസിന് മുകളിലുള്ളവർക്ക് പൂർണമായും വാക്സിൻ നൽകും. 18 നും 45 നും ഇടയിൽ ഇതുവരെ വാക്സിൻ നൽകിയത് 14 ശതമാനം പേർക്കാണ്.

അതേസമയം, വാക്സിനേഷനായി കുട്ടികളുടെ കണക്കെടുപ്പ് ആരംഭിച്ചു. കുട്ടികളിൽ പരീക്ഷണം നടത്തിയ വാക്സിനുകളുടെ റിപ്പോർട്ട് ഡി.സി.ജി.ഐ പരിശോധിക്കും. കുട്ടികളില്‍ രോഗം ബാധിക്കുന്ന സാഹചര്യം കുറവാണെന്നും കുട്ടികളിലെ വാക്സിനേഷൻ സ്കൂൾ തുറക്കുന്നതിനെ ബാധിക്കില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കിയതിനു ശേഷം സ്കൂളുകള്‍ തുറക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു.

കോവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക നിലനില്‍ക്കെ കുട്ടികള്‍ക്കുള്ള വാക്സിന്‍ സെപ്തംബറോടെ തയ്യാറാക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ പ്രിയ എബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ രണ്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി കോവക്സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഡൈസസ് കാഡിലയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും ഇതും കുട്ടികളില്‍ ഉപയോഗിക്കാമെന്നും എന്‍.ഐ.വി ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു.

Similar Posts