60 വയസിന് മുകളിലുള്ള 50 ശതമാനത്തോളം പേർ ഒന്നാം ഡോസ് കോവിഡ് വാക്‌സിനെടുത്തെന്ന് കേന്ദ്ര സർക്കാർ
|18 മുതൽ 44 വയസ് വരെയുള്ള ആൾക്കാരിൽ 15 ശതമാനം ആൾക്കാർ മാത്രമാണ് കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസെടുത്തത്
രാജ്യത്ത് 60 വയസിന് മുകളിലുള്ള 49 ശതമാനം ആൾക്കാർ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് കേന്ദ്ര സർക്കാർ.
അതേസമയം 59.7 കോടി ആൾക്കാറുണ്ടെന്ന് കണക്കാക്കുന്ന 18 മുതൽ 44 വയസ് വരെയുള്ള ആൾക്കാരിൽ 15 ശതമാനം ആൾക്കാർ മാത്രമാണ് കോവിഡ് വാക്‌സിന്റെ ഒന്നാം വാക്‌സിനെടുത്തത്.
ഇന്ന് പുതിയൊരു കോവിഡ് വാക്‌സിന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. മൊഡേണ വാക്‌സിനാണ് ഡിജിസിഐ ഇന്ന് അനുമതി നൽകിയത്. കോവിഷീൽഡിനും കോവാക്‌സിനും സ്പുടിനിക്കിനും ശേഷം രാജ്യത്ത്് ലഭ്യമാകുന്ന നാലാമത്തെ വാക്‌സിനാണ് മൊഡേണ.
രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. ഇന്ന് 37,556 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മാർച്ച് 17 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗവ്യാപന നിരക്കാണിത്. 102 ദിവസത്തിനു ശേഷമാണ് രാജ്യത്ത് കോവിഡ് വ്യാപനം 40,000ത്തിന് താഴെയെത്തുന്നത്. 5.52 ലക്ഷം ആൾക്കാരാണ് നിലവിൽ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത്. 2.93 കോടി പേർ ഇതുവരെ കോവിഡ് മുക്തരായി. 907 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 3.97 ലക്ഷമായി. നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്.