India
രാജ്യത്ത്  കോവിഡ് എക്‌സ്.ഇ  വകഭേദം സ്ഥിരീകരിച്ചു
India

രാജ്യത്ത് കോവിഡ് എക്‌സ്.ഇ വകഭേദം സ്ഥിരീകരിച്ചു

Web Desk
|
9 April 2022 5:00 AM GMT

ഗുജറാത്തിലാണ് വ്യാപന ശേഷി കൂടിയ ഒമിക്രോണിന്റെ ഉപവകഭേദമായ രോഗബാധ കണ്ടെത്തിയത്

ഡൽഹി: രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ ഉപവകഭേദമായ ഒമിക്രോൺ എക്സ്.ഇ വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.

മാർച്ച് 13 നാണ് ഇയാൾക്ക് കോവിഡ് പോസിറ്റീവായത്. ഒരാഴ്ചയ്ക്കുള്ളിൽ രോഗി സുഖം പ്രാപിക്കുയും ചെയ്തിരുന്നു. ജനിത ശ്രേണീകരണത്തിന് ശേഷമാണ് രോഗിക്ക് കൊറോണ വൈറസിന്റെ എക്സ്.ഇ വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. എന്നിരുന്നാലും, ഇത് എക്സ്.ഇ വേരിയന്റാണെന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ വീണ്ടും പരിശോധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഒമിക്രോണിനെക്കാൾ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് എക്സ്.ഇ. ബ്രിട്ടണിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്. ജനുവരി 19 നാണ് ബ്രിട്ടണിൽ ആദ്യ എക്‌സ്.ഇ രോഗബാധ സ്ഥിരീകരിച്ചത്. 637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

ഒമിക്രോൺ ബിഎ 1, ബിഎ 2 വകഭേദങ്ങൾക്ക് ജനിത കവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് എക്സ്.ഇ. പ്രാഥമിക പഠനങ്ങൾ പ്രകാരം ഒമിക്രോണിന്റെ ബിഎ- 2 വകഭേദത്തേക്കാൾ വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസെന്ന് ലോകാരോഗ്യസംഘടന പറയുന്നത്. നേരത്തെ മുംബൈയിലും എക്‌സ്.ഇ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല.

Similar Posts