India
CPM Politburo meeting begins today
India

സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; യോ​ഗം രണ്ട് ​ദിവസം

Web Desk
|
17 Oct 2024 1:14 AM GMT

പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ട

ന്യൂഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ട. അടുത്ത വര്‍ഷം ഏപ്രില്‍ 2 മുതല്‍ 6 വരെ തമിഴ്നാട് മധുരയിലാണ് 24ാം പാര്‍ടി കോണ്‍ഗ്രസ് നടക്കുക.

ഹരിയാന ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ് ഫലവും യോഗം വിലയിരുത്തും. ഇതിനുപുറമെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും. കേരളത്തിലെ പൊതു രാഷ്ട്രീയ സാഹചര്യവും ചർച്ചയ്ക്ക് എത്തിയേക്കും എന്നാണ് സൂചന.

Related Tags :
Similar Posts