രാമനവമി ഘോഷയാത്രക്കിടെ സംഘർഷം: മധ്യപ്രദേശിൽ വിവിധ ഇടങ്ങളിൽ കർഫ്യൂ
|മധ്യപ്രദേശിന് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവടങ്ങളിലും രാമനവമി ഘോഷയാത്രക്കിടെ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്
ഭോപ്പാൽ: ഞായറാഴ്ച മധ്യപ്രദേശിലെ ഖാർഗോണിലെ വിവിധ പ്രദേശങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തെ തുടര്‍ന്ന് നഗരത്തിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ആളുകള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് പൊലീസ് നിര്‍ദേശം നല്കി. സംഘർഷത്തില്‍ ആക്രമികള്‍ പ്രദേശത്തെ 10 വീടുകൾ അഗ്നിക്കിരയാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘർഷത്തിൽ പൊലീസ് സൂപ്രണ്ട് (എസ്പി) സിദ്ധാർത്ഥ് ചൗധരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്കും തീയിട്ടതായും പൊലീസ് പറഞ്ഞു.
തലാബ് ചൗക്കിൽ നിന്ന് രാമനവമി ഘോഷയാത്ര പുറപ്പെട്ട് 500 മീറ്ററോളം കഴിഞ്ഞപ്പോഴാണ് ആദ്യ അക്രമസംഭവങ്ങൾ നടന്നത്. ഘോഷയാത്ര തലാബ് ചൗക്ക് പള്ളിക്ക് സമീപം എത്തിയപ്പോൾ പ്രകോപനപരമായ ഗാനങ്ങൾ ആലപിച്ചതിനെ ചിലർ എതിർത്തതോടെയാണ് സംഘർഷങ്ങളുണ്ടായതെന്ന് ഖാർഗോൺ ജില്ലാ കലക്ടർ അനുഗ്രഹ പറഞ്ഞു.
തലാബ് ചൗക്കിലെ സംഘർഷം ഖാസിപുരയിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഘർഷത്തിലേക്ക് നയിച്ചതായും നിരവധി വാഹനങ്ങൾ കത്തിച്ചതായും കലക്ടർ പറഞ്ഞു. ഖാർഗോൺ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബർവാനി ജില്ലയിലും ഏറ്റുമുട്ടലുകളും കല്ലേറും നടന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശിന് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും രാമനവമി ഘോഷയാത്രക്കിടെ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഗുജറാത്തില്‍ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തിൽ നടന്ന സംഘർഷത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
Madhya Pradesh | Curfew imposed in some parts of Khargone city after stones were pelted at Ram Navmi procession yesterday
— ANI MP/CG/Rajasthan (@ANI_MP_CG_RJ) April 11, 202
We've taken 60-70 people into custody. Some houses and vehicles were also burnt. SP was also shot in the leg and he is stable now: Tilak Singh DIG Khargone pic.twitter.com/9Omqq3Y5pH