India
curfew in maharashtras kolhapur after whatsApp status leads to clashes
India

ഔറംഗസീബിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയതിനെ തുടർന്ന് സംഘർഷം; കോലാപൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു

Web Desk
|
7 Jun 2023 9:15 AM GMT

കോലാപൂരിലെ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ ഹിന്ദുത്വ സംഘടനകൾ പ്രവർത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

കോലാപൂർ: മഹാരാഷ്ട്രയിലെ കോലാപൂരിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ മൂന്നുപേർ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് സംഘർഷത്തിന് കാരണമായത്. സ്റ്റാറ്റസ് വൈറലായതോടെ ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി.

കോലാപൂരിലെ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ ഹിന്ദുത്വ സംഘടനകൾ പ്രവർത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. സ്റ്റാറ്റസ് ഇട്ടവർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.

കല്ലേറുണ്ടായതിന് പിന്നാലെ തെരുവിൽ ആളുകൾ തടിച്ചുകൂടിയതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു.

എല്ലാവരും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഷിൻഡെ പറഞ്ഞു.

സ്റ്റാറ്റസ് ഇട്ട കൗമാരക്കാരെയും കല്ലേറ് നടത്തിയവരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.


Similar Posts