ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ല: ഡി.കെ ശിവകുമാര്‍
|'സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എല്ലാ സംസ്കാരങ്ങളിലും എല്ലാ ഭാഷകളിലും എല്ലാ മതങ്ങളിലും ഞങ്ങൾ വിശ്വസിക്കുന്നു'
ഭോപ്പാല്‍: മധ്യപ്രദേശിലെ ക്ഷേത്രങ്ങളില്‍ ആരാധന നടത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഞായറാഴ്ച പുലർച്ചെ മഹാകാലേശ്വര്‍ ക്ഷേത്രത്തിൽ ആരതിയിൽ പങ്കെടുത്ത ശേഷം ഉജ്ജയിനിലെ കാലഭൈരവ ക്ഷേത്രത്തിലും പ്രാര്‍ഥിച്ചു.
ക്ഷേത്രങ്ങളും ദൈവങ്ങളും ഭാരതീയ ജനതാ പാർട്ടിയുടെ സ്വകാര്യ സ്വത്തല്ലെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ഈ വർഷാവസാനം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻവിജയം ലഭിക്കുമെന്നും ശിവകുമാർ അവകാശപ്പെട്ടു.
"ഹിന്ദുത്വമോ ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വത്തല്ല. അവ എല്ലാവർക്കുമുള്ളതാണ്. ഇത് ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എല്ലാ സംസ്കാരങ്ങളിലും രാജ്യത്തെ എല്ലാ ഭാഷകളിലും എല്ലാ മതങ്ങളിലും ഞങ്ങൾ വിശ്വസിക്കുന്നു".
ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് താൻ മഹാകാൽ ക്ഷേത്രത്തിലെത്തിയതെന്ന് ശിവകുമാര്‍ പറഞ്ഞു. ജീവിതത്തിലെ പ്രയാസകരമായ സമയത്താണ് ഇവിടെ വന്നത്. കർണാടക തെരഞ്ഞെടുപ്പിന് മുമ്പ് മഹാകാലേശ്വരനോടും കാലഭൈരവനോടും പ്രാർത്ഥിച്ചിരുന്നു. ഇപ്പോൾ തങ്ങൾക്ക് കര്‍ണാടകയില്‍ അധികാരം ലഭിച്ചെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് കര്‍ണാടകയിലേതിനേക്കാള്‍ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന ആത്മവിശ്വാസവും ശിവകുമാർ പ്രകടിപ്പിച്ചു. കര്‍ണാടകയില്‍ 135 സീറ്റില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്.
Summary- Karnataka Deputy Chief Minister D K Shivakumar said Hindutva, temples and gods were not the private property of the Bharatiya Janata Party and predicted a thumping victory for the Congress in the year-end MP Assembly polls.