'ദാവൂദ് ഇബ്രാഹിം പാക്കിസ്താനിലുണ്ട്, 1986 ഓടെ ഇന്ത്യ വിട്ടു'; വെളിപ്പെടുത്തലുമായി സഹോദരി പുത്രൻ
|ഇഡിയോട് വെളിപ്പെടുത്തിയത് സഹോദരി ഹസീന പാർക്കറിന്റെ മകൻ
മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം താമസിക്കുന്നത് പാകിസ്താനിലെ കറാച്ചിയിലാണെന്ന് സഹോദരി പുത്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തി.
സഹോദരി ഹസീന പാർക്കറിന്റെ മകൻ അലി ഷായാണ് ഇഡിയോട് വെളിപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിം 1986 ഓടെ ഇന്ത്യ വിട്ടിരുന്നുവെന്ന് പാർക്കർ അന്വേഷണ ഏജൻസിയോട് പറഞ്ഞു.
'ദാവൂദ് കറാച്ചിയിലേക്ക് മാറിയപ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല. തന്റെ കുടുംബത്തിനും തനിക്കും ദാവൂദുമായി ബന്ധമില്ല. എന്നാൽ ദാവൂദിന്റെ ഭാര്യ മെഹജാബിൻ ഉത്സവ വേളകളിൽ ഭാര്യയെയും സഹോദരിമാരെയും ബന്ധപ്പെടാറുണ്ടെന്നും' അലി ഷാ ഇഡിയോട് വ്യക്തമാക്കി.
' അമ്മ ഹസീന പാർക്കർ യഥാർത്ഥത്തിൽ ഒരു വീട്ടമ്മയായിരുന്നു, പക്ഷേ അവൾ ഉപജീവനത്തിനായി ചില ചെറിയ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ വാടകയ്ക്ക് കൊടുത്തിരുന്നു. ബിസിനസിന് ആവശ്യത്തിനായി മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ വായ്പ നൽകാറുണ്ടായിരുന്നു. അമ്മയും റിയൽ എസ്റ്റേറ്റിലും നിക്ഷേപം നടത്തിയിരുന്നതായും അലിഷ പറഞ്ഞു.
'ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയായതിനാൽ എന്റെ അമ്മ നമ്മുടെ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവർ പരിഹരിക്കാറുണ്ടായിരുന്നെന്നും' അലി ഷാ അവകാശപ്പെട്ടു.
അനധികൃത പണമുണ്ടാക്കാനും ഹവാല വഴി വെളുപ്പിക്കാനും ദാവൂദിനെ സഹായിച്ച ദാവൂദിന്റെ ബന്ധുക്കളെ ഇഡി അന്വേഷിക്കുന്നുണ്ട്. കേസിൽ ഛോട്ടാ ഷക്കീലിന്റെ ഭാര്യാസഹോദരൻ സലിം ഫ്രൂട്ടിനെ ഫെബ്രുവരിയിൽ ഇഡി ചോദ്യം ചെയ്തിരുന്നു.