India
ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചാല്‍ ഡോക്ടറുടെ വീഴ്ചയെന്ന് പറയാനാകില്ല : സുപ്രീം കോടതി
India

'ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചാല്‍ ഡോക്ടറുടെ വീഴ്ചയെന്ന് പറയാനാകില്ല' : സുപ്രീം കോടതി

Web Desk
|
8 Sep 2021 5:00 AM GMT

1996 ല്‍ മൂത്രാശയ രോഗത്തിന് ചികിത്സ തേടിയെത്തിയ സ്ത്രീ ശസ്ത്രക്രിയയ്ക്കിടെ മരിച്ച കേസില്‍ ഡോക്ടര്‍ക്ക് 17 ലക്ഷം രൂപ പിഴയിട്ട ഉത്തരവു റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം

ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചാലുടന്‍ ഡോക്ടറുടെ വീഴ്ചകൊണ്ടാണെന്നു പറയാനാകില്ലെന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ പോന്ന തെളിവുകളുണ്ടെങ്കില്‍ മാത്രമേ അക്കാര്യം പറയാനാകൂവെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത,എ എസ് ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

1996 ല്‍ മൂത്രാശയ രോഗത്തിന് ചികിത്സ തേടിയെത്തിയ സ്ത്രീ ശസ്ത്രക്രിയയ്ക്കിടെ മരിച്ച കേസില്‍ ഡോക്ടര്‍ക്ക് 17 ലക്ഷം രൂപ പിഴയിട്ട ഉത്തരവു റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ശസ്ത്രക്രിയ നടത്തിയ ഡോ.എച്ച് കെ ഖുറാന നഷ്ടപരിഹാരം നല്‍കണമെന്നു വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

Related Tags :
Similar Posts