India
അസമിനെ തകര്‍ത്തെറിഞ്ഞ് പെരുമഴ; വീണ്ടും പ്രളയമുണ്ടാകുമെന്ന് മുന്നറിയിപ്പ്
India

അസമിനെ തകര്‍ത്തെറിഞ്ഞ് പെരുമഴ; വീണ്ടും പ്രളയമുണ്ടാകുമെന്ന് മുന്നറിയിപ്പ്

Web Desk
|
20 May 2022 1:17 AM GMT

1929 ഗ്രാമങ്ങളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചുവെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു

അസം: അസമിൽ കനത്ത നാശം വിതച്ച് മിന്നൽ പ്രളയം. 1929 ഗ്രാമങ്ങളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചുവെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. ഹോജയ് ജില്ലയിൽ കുടുങ്ങി കിടന്ന രണ്ടായിരം ആളുകളെ സൈന്യം രക്ഷപ്പെടുത്തി. പ്രധാന നദികൾ കര കവിഞ്ഞൊഴുകുന്നതിനാൽ വീണ്ടും പ്രളയമുണ്ടാകുമെന്നാണ് കേന്ദ്ര ജലകമ്മീഷന്‍റെ റിപ്പോർട്ട്. അടുത്ത മൂന്ന് ദിവസം അസമിൽ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനവും ഉണ്ട്.

മലവെള്ളപ്പാച്ചിലിൽ ഇരുന്നൂറോളം ഗ്രാമങ്ങൾ പൂർണമായും മുങ്ങിയെന്നാണ് സർക്കാർ കണക്ക്. വിവിധ ജില്ലകളിലായി ഒൻപത് മരണം റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. ബരാക് ഉൾപ്പെടെ 7 നദികളിലെ ജലനിരപ്പ് അപകടനിലയെക്കാൾ മുകളിലാണെന്നും അതീവ ഗുരുതര സാഹചര്യമുണ്ടെന്നുമാണ് ജലകമ്മീഷന്‍റെ മുന്നറിയിപ്പ്. ത്രിപുരയിലും മിസോറാമിലും മണിപ്പൂരിലും അതിശക്തമായ മഴ തുടരുന്നുണ്ട്.

Similar Posts