India
മരിച്ചെന്നു കരുതി സംസ്കരിച്ചു; ഒരു മണിക്കൂര്‍ കഴിഞ്ഞ് പുറത്തെടുത്തപ്പോള്‍ കുഞ്ഞിന് ജീവന്‍
India

മരിച്ചെന്നു കരുതി സംസ്കരിച്ചു; ഒരു മണിക്കൂര്‍ കഴിഞ്ഞ് പുറത്തെടുത്തപ്പോള്‍ കുഞ്ഞിന് ജീവന്‍

Web Desk
|
24 May 2022 2:55 AM GMT

ആദ്യം അടക്കം ചെയ്ത ശ്മശാനത്തിൽനിന്ന് മാറ്റി കുഞ്ഞിന്‍റെ പൂർവീകരുടെ ശ്മശാനനത്തിൽ മറവുചെയ്യുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ പുറത്തെടുത്തത്

ശ്രീനഗര്‍: ആശുപത്രി അധികൃതർ മരിച്ചുവെന്ന് അറിയിച്ചതിനെ തുടർന്ന് മറവു ചെയ്ത കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ജീവനുള്ളതായി കണ്ടെത്തി. ജമ്മു കശ്മീരിലെ ബനിഹാലിലെ സബ് ജില്ലാ ആശുപത്രിയിലാണ് മരിച്ചുവെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് മറവു ചെയ്ത പെൺകുട്ടിയെ പുറത്തെടുത്തപ്പോൾ ജീവനുള്ളതായി കണ്ടെത്തിയത്. മറവുചെയ്ത് ഒരു മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആദ്യം അടക്കം ചെയ്ത ശ്മശാനത്തിൽനിന്ന് മാറ്റി കുഞ്ഞിന്‍റെ പൂർവീകരുടെ ശ്മശാനനത്തിൽ മറവുചെയ്യുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. സംഭവം വിവാദമായതോടെ ആശുപത്രിയിലെ രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബങ്കൂട്ട് സ്വദേശി ബഷാരത്ത് അഹമ്മദിന്‍റെ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. എന്നാല്‍ പ്രസവ സമയത്ത് തന്നെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിച്ചു. പിന്നീട് വീട്ടുകാർ കുഞ്ഞിനെ സംസ്‌കരിക്കാനായി കൊണ്ടുപോയി. റംബാൻ ജില്ലയിലെ ബനിഹാൽ പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ബങ്കൂട്ട് ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇവർ. കുഞ്ഞ് മരിച്ചതായി അറിയിച്ച ശേഷം, ഹോളൻ ഗ്രാമത്തിൽ സംസ്‌കരിക്കാൻ കുടുംബം തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് മണിക്കൂറിലധികം ആശുപത്രിയിൽ വൈദ്യസഹായം നൽകിയില്ലെന്നും വാനി ആരോപിച്ചു.

ഈ ശ്മശാനത്തിൽ കുഞ്ഞിനെ അടക്കിയപ്പോൾ ഗ്രാമവാസികളിൽ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് മറ്റൊരു ശ്മശാനത്തിൽ മറവുചെയ്യാനായി കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ കുഴിമാടത്തില്‍നിന്ന് പുറത്തെടുത്തപ്പോൾ ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്കു ശേഷം ഡോക്ടർമാർ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.

Related Tags :
Similar Posts