തോൽവിയിൽ നിരാശയുണ്ട്, തെരഞ്ഞെടുപ്പ് ഫലം പാഠമാണ് : രൺദീപ് സിംഗ് സുർജേവാല
|പഞ്ചാബിൽ നേതൃതലത്തിൽ പ്രശ്‌നങ്ങളുണ്ടായിട്ടില്ല. പഞ്ചാബിലെ നേതാക്കളാണ് അവിടുത്തെ പാർട്ടിയുടെ മുഖം
തോറ്റാലും ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. തോൽവിയിൽ നിരാശയുണ്ട്, തെരഞ്ഞെടുപ്പ് ഫലം പാഠമാണ്. തോൽവിക്ക് കാരണമായ സംഭവങ്ങൾ പാർട്ടി പരിശോധിക്കുമെന്നും സുർജേവാല പറഞ്ഞു.
ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു പാർട്ടി കോൺഗ്രസാണ്. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരെ ശബ്ദമുയർത്തും. എല്ലാ കാര്യങ്ങളും പുനപ്പരിശോധിക്കാൻ സോണിയ ഗാന്ധി ഉടൻ കോൺഗ്രസ് പ്രവർത്തക കമ്മിറ്റി വിളിച്ചു ചേർക്കും. നേതൃമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് താൽക്കാലികമായുള്ള പരാജയമാണ്. പഞ്ചാബിൽ നേതൃതലത്തിൽ പ്രശ്‌നങ്ങളുണ്ടായിട്ടില്ല. പഞ്ചാബിലെ നേതാക്കളാണ് അവിടുത്തെ പാർട്ടിയുടെ മുഖം. പഞ്ചാബിൽ അമരീന്ദർ സിംഗ് നാലരവർഷം ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ലെന്നും സുർജെവാല പറഞ്ഞു.
പഞ്ചാബിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഉടന്‍ രാജിവെച്ചേക്കും. ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവരുന്നതോടെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ട് രാജി സമര്‍പ്പിക്കാനാണ് ഛന്നിയുടെ തീരുമാനം.രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും എവിടെയും നിലം തൊടാന്‍ ഛന്നിക്ക് കഴിഞ്ഞില്ല. ചാംകൗര്‍ സാഹിബ്, ബദൗര്‍ എന്നീ മണ്ഡലങ്ങളിലാണ് ഛന്നി മത്സരിച്ചത്.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളായ ചരണ്‍ജിത് സിംഗ് ചാംകൗര്‍ സാഹിബിലും സിംഗ് ഉഗോകെ ബദൗര്‍ സീറ്റിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയാണ്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവും അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയയും അമൃത്സര്‍ ഈസ്റ്റിും ഏറെ പിന്നില്‍പ്പോയി. ഛന്നി മന്ത്രിസഭയിലെ ഏതാണ്ട് ബഹുഭൂരിപക്ഷം മന്ത്രിമാരും തോല്‍വിയിലേക്കെന്നാണ് പുറത്തുവരുന്ന ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.