India
India
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് പോസിറ്റീവ്
|20 April 2023 9:51 AM GMT
മന്ത്രി ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്.
വ്യോമസേനാ കമാൻഡർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനിരിക്കെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഡോക്ടർമാരുടെ സംഘം മന്ത്രിയെ പരിശോധിച്ച ശേഷമാണ് ഹോം ക്വാറന്റൈൻ നിർദേശിച്ചത്. നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിനുള്ളത്. വിശ്രമിക്കാനാണ് ഡോക്ടർമാരുടെ നിർദേശം.