India
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടും
India

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടും

Web Desk
|
4 Nov 2022 7:50 AM GMT

വർക്ക് ഫ്രം ഹോം നടപ്പാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്

ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം നിയന്ത്രിക്കാൻ നടപടികളുമായി സർക്കാർ . പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടും. വായു മലിനീകരണം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. വർക്ക് ഫ്രം ഹോം നടപ്പാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

രണ്ടാഴ്ചയിൽ അധികമായി ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. ഡൽഹി സർവകലാശാല പരിസരത്ത് 560 ന് മുകളിലാണ് വായു ഗുണനിലവാരം. നാളെ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു. അഞ്ചാം ക്ലാസിന് മുകളിൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും. കായിക മൽസരങ്ങൾ അനുവദിക്കില്ല.

അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ശ്വാസം മുട്ട്, കണ്ണെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുമായി നിരവധി പേരാണ് പ്രതിദിനം ആശുപത്രികളിൽ എത്തുന്നത്. രാജ്യ തലസ്ഥാനത്തെ പുക കാഴ്ചാ പരിധിയേയും ഗുരുതരമായി ബാധിക്കുന്നു. മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ ഡൽഹി സർക്കാർ ഊർജിതമാക്കി. വാഹനങ്ങൾക്ക് ഒറ്റ-ഇരട്ട നമ്പർ പദ്ധതി നടപ്പാക്കണമോയെന്ന് ആലോചിക്കുന്നുണ്ട്. അവശ്യ വസ്തുക്കൾ കൊണ്ടുവരുന്ന ട്രക്കുകൾക്ക് മാത്രമാണ് നഗരത്തിലേക്ക് പ്രവേശനം. മലിനീകരണത്തിൽ പരിഹാര നടപടികൾ ഉണ്ടാകണമെന്ന ഹരജി ഈ മാസം 10ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

Similar Posts