India
ഡൽഹിയിൽ വായു നിലവാരം കുറയുന്നു
India

ഡൽഹിയിൽ വായു നിലവാരം കുറയുന്നു

Web Desk
|
31 May 2022 1:22 AM GMT

കഴിഞ്ഞ ദിവസങ്ങളിൽ 273 ആയിരുന്നു വായുനിലവാര സൂചിക

ഡല്‍ഹി: ഡൽഹിയിൽ വായു നിലവാരം കുറയുന്നു. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട്‌ പ്രകാരം വായുമോശം നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ 273 ആയിരുന്നു വായുനിലവാര സൂചിക. ഒരിടവേളക്ക് ശേഷം ഡൽഹിയിലെ വായുനിലവാരം വളരെ മോശം നിലയിലേക്ക് മാറുകയാണ്. വായുനിലവാര സൂചിക പൂജ്യത്തിനും 50 നും ഇടയിലുള്ളതാണ് ഭേദപ്പെട്ട നിലവാരം. എന്നാൽ 50ന് അടുത്തേക്ക് നിലവാരം എത്തിയിട്ട് മാസങ്ങളായി.

ജൈവാവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിൽ വായു മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്നതെന്ന് ഡൽഹി ഐ.ഐ.ടിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനീകരണവും വായു മോശമാകാൻ ഇടയാകുന്നു. വായു നിലവാരം കുറയുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഡൽഹിയിൽ താപതരംഗം അടുത്ത ഏഴ് ദിവസത്തേക്ക് കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചെങ്കിലും ഉയർന്ന താപനില 40ന് മുകളിൽ ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിലെ വായു മലിനീകരണത്തിനെത്തിനു നടപടി സ്വീകരിക്കാത്തതിൽ കേന്ദ്രസർക്കാരിനെ സുപ്രീംകോടതി നിരവധി തവണ വിമർശിച്ചിട്ടുണ്ട്.

Similar Posts