ഡൽഹി വിമാനത്താവള അപകടം; അന്വേഷണം പ്രഖ്യാപിച്ചു
|സാങ്കേതിക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും
ന്യൂഡൽഹി: ഡൽഹി വിമാനത്താവള അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ സാങ്കേതിക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. ടെർമിനൽ ഒന്നിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.
ടെർമിനൽ 1നിന്ന് ആഭ്യന്തര വിമാന സർവീസുകൾ മാത്രമാണുള്ളത്. ഇതു വഴിയുള്ള പ്രവർത്തനം ടെർമിനൽ 2,3, എന്നിവയിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു. അപകട സമയം ടെർമിനൽ ഒന്നിലുണ്ടായിരുന്ന മറ്റു യാത്രക്കാർ വിമാനങ്ങളിൽ കയറിയതായും അധികൃതർ വ്യക്തമാക്കി.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 1-ലെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. മേൽക്കൂരയ്ക്കു പുറമേ ടെർമിനലിന്റെ തൂണുകളും തകർന്ന് വീണിട്ടുണ്ട്. ടെർമിനലിൻ്റെ പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.