India
Delhi airport accident
India

ഡൽഹി വിമാനത്താവള അപകടം; അന്വേഷണം പ്രഖ്യാപിച്ചു

Web Desk
|
28 Jun 2024 11:43 AM GMT

സാങ്കേതിക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും

ന്യൂഡൽഹി: ഡൽഹി വിമാനത്താവള അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ സാങ്കേതിക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. ടെർമിനൽ ഒന്നിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്നാണ് അപകടം എന്നാണ് പ്രാഥമിക നി​ഗമനം.

ടെർമിനൽ 1നിന്ന് ആഭ്യന്തര വിമാന സർവീസുകൾ മാത്രമാണുള്ളത്. ഇതു വഴിയുള്ള പ്രവർത്തനം ടെർമിനൽ 2,3, എന്നിവയിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു. അപകട സമയം ടെർമിനൽ ഒന്നിലുണ്ടായിരുന്ന മറ്റു യാത്രക്കാർ വിമാനങ്ങളിൽ കയറിയതായും അധികൃതർ‍ വ്യക്തമാക്കി.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 1-ലെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. മേൽക്കൂരയ്ക്കു പുറമേ ടെർമിനലിന്റെ തൂണുകളും തകർന്ന് വീണിട്ടുണ്ട്. ടെർമിനലിൻ്റെ പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Related Tags :
Similar Posts