India
ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്നു; നിയന്ത്രണങ്ങൾ കർശനമാക്കാൻ ആലോചന
India

ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്നു; നിയന്ത്രണങ്ങൾ കർശനമാക്കാൻ ആലോചന

Web Desk
|
16 April 2022 3:29 AM GMT

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 366 പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായി ഉയർന്നു.

ന്യൂഡൽഹി: ഡൽഹിയിൽ ആശങ്ക ഉയർത്തി കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 366 പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായി ഉയർന്നു. ഏപ്രിൽ ഒന്നിന് 0.57 ശതമാനമായിരുന്നു ടിപിആർ. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പോസിറ്റിവിറ്റി നിരക്കാണ് ഇത്. ഡൽഹി സർക്കാറിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് സർക്കാർ പറഞ്ഞു.

സ്‌കൂൾ കൂട്ടികളിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. സ്‌കൂളുകൾ അടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സ്‌കൂളുകളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് സിസോദിയ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച കുട്ടികളുടെ ക്ലാസുകൾക്ക് മാത്രം അവധി നൽകിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഹോം ഐസൊലേഷൻ കേസുകളിൽ 48 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. തലസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഏപ്രിൽ 20ന് ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

Related Tags :
Similar Posts