കനത്ത മഴയിൽ മുങ്ങി ഡൽഹി; റോഡുകൾ വെള്ളക്കെട്ടിൽ, വ്യാപകനാശം
|ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര വീണ് ഒരാൾ മരിച്ചു
ഡൽഹി: ഡൽഹിയിൽ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിയതോടെ നഗരത്തിലെ പലമേഖലകളും സ്തംഭിച്ചു. ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര വീണ് ഒരാൾ മരിച്ചു.കേന്ദ്ര സർക്കാരിന്റെ അഴിമതിയും അനാസ്ഥയുമാണ് അപകടകാരണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു
ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഡൽഹിയിൽ ഉണ്ടായത്. കനത്ത തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കാറുകളും ബസുകളും വെള്ളത്തിൽ മുങ്ങി. അതിനിടെ അതി ശക്തമായ കാറ്റിലും മഴയിലും ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണു.
അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.ഇതിന് പിന്നാലെ ടെര്‍മിനല്‍ ഒന്നിലെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷവും, പരിക്കേറ്റവർക്ക് മൂന്നുലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.അപകടംസ്ഥലം സന്ദർശിച്ച വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അപകടത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു
യാത്രക്കാർക്ക് മറ്റു വിമാനങ്ങളിൽ യാത്ര സൗകര്യം ഒരുക്കണം,അല്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകണമെന്നും ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിർമാണം പൂർത്തിയാകാതെ തിരക്കിട്ട് ഉദ്ഘാടനം നടത്തിയതാണ് അപകട കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.എന്നാൽ 2009ൽ നിർമ്മിച്ച ഭാഗമാണ് തകർന്നത് എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.