ഡൽഹി മദ്യനയ അഴിമതിക്കേസ്; കവിതയെ ഇന്നലെ ഇ.ഡി ചെയ്തത് 10 മണിക്കൂര്‍
|കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭം ലഭിക്കുന്ന രീതിയില്‍ മദ്യനയം രൂപീകരിച്ചതിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ കവിത പങ്കാളിയാണെന്നാണ് ഇ.ഡിയുടെ ആരോപണം
ഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ.കവിതയെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തത് 10 മണിക്കൂർ. മൂന്നാംതവണയാണ് അന്വേഷണ സംഘം കവിതയെ ചോദ്യംചെയ്യുന്നത്. കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭം ലഭിക്കുന്ന രീതിയില്‍ മദ്യനയം രൂപീകരിച്ചതിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ കവിത പങ്കാളിയാണെന്നാണ് ഇ.ഡിയുടെ ആരോപണം.
മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയ്ക്കും മുൻ ഓഡിറ്റർ ബുച്ചി ബാബുവിനുമൊപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്തെന്നാണ് സൂചന.മൂന്നാം തവണയാണ് കവിതയെ ചോദ്യം ചെയ്യുന്നത്. ഇഡിക്ക് മുന്നിൽ ഹാജരാക്കുന്ന ഫോണുകൾ കവിത മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഉയർത്തിക്കാട്ടിയിരുന്നു. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കവിത പറഞ്ഞിരുന്നു.