ഡൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള അധികാരത്തർക്കത്തിൽ കേന്ദ്രത്തിന് തിരിച്ചടി
|ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്‍റെതാണ് വിധി
ഡല്‍ഹി: ഡൽഹി സർക്കാരും ലഫ്റ്റനന്‍റ് ഗവർണറും തമ്മിലുള്ള അധികാരത്തർക്കത്തിൽ കേന്ദ്രത്തിന് തിരിച്ചടി . ഡൽഹിയിലെ ഭരണം ഏറ്റെടുക്കാൻ കേന്ദ്രത്തിനാകില്ലെന്ന് സുപ്രിം കോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടു . ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഭരിക്കാനുള്ള അവകാശമെന്നും കോടതി ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്‍റെതാണ് വിധി.
ഉദ്യോഗസ്ഥരെ നിയമിക്കാൻ ഡൽഹി സർക്കാരിന് അധികാരമുണ്ട്. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ പ്രവർത്തിക്കേണ്ടത്. റവന്യൂ, ക്രമസമാധാന ചുമതലകൾ കേന്ദ്രസർക്കാരിൽ നിലനിൽക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
Supreme Court rules in favour of the Delhi government over control on administrative services in the national capital and holds that it must have control over bureaucrats.
— ANI (@ANI) May 11, 2023
SC holds legislative power over services exclude public order, police and land. pic.twitter.com/MbINqoYPNl
ഡൽഹി ഹൈക്കോടതിയിൽ നിന്നും ഭിന്നവിധി ഉണ്ടായതിനെ തുടർന്നാണ് കേസ് സുപ്രിം കോടതിയിൽ എത്തിയത്. മൂന്നംഗ ബെഞ്ച് അഞ്ച് അംഗ ഭരണഘടന ബെഞ്ചിനു പിന്നീട് വിടുകയായിരുന്നു. ലെഫ്റ്റനന്‍റ് ഗവർണറും ഡൽഹി സർക്കാരും തമ്മിലുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് കേജ്‍രിവാള്‍ സര്‍ക്കാരിന് അനുകൂലമായി വിധി വന്നിരിക്കുന്നത്.ഡല്‍ഹി സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംങ് ആണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ വിധി.ലഫ്റ്റനന്റ് ഗവര്‍ണരുടെ അധികാരത്തെ ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജിയിലായിരുന്നു വിധി.സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാനമായ തീരുമാനങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതോടെയാണ് കേന്ദ്രസര്‍ക്കാരുമായുള്ള അധികാരത്തര്‍ക്കം ആരംഭിച്ചത്. ഡല്‍ഹി പോലീസ്, ഉദ്യോഗസ്ഥ നിയമനം, ഭൂമി ഇടപാടുകള്‍ എന്നിവയില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ റദ്ദാക്കിയതോടെയാണ് ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിച്ചത്.