India
ഡൽഹി സർക്കാരിന്റെ ലോ ഫ്ലോർ ബസ് ഇടപാട്; സിബിഐ അന്വേഷിക്കും
India

ഡൽഹി സർക്കാരിന്റെ ലോ ഫ്ലോർ ബസ് ഇടപാട്; സിബിഐ അന്വേഷിക്കും

Web Desk
|
11 Sep 2022 5:33 AM GMT

ആം ആദ്മി സർക്കാർ 1000 ലോ ഫ്ലോര്‍ ബസുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ ലോ ഫ്ലോർ ബസ് ഇടപടിൽ സിബിഐ അന്വേഷണത്തിന് അനുമതി. ഡൽഹി ലെഫ്. ഗവർണർ വികെ സക്‌സേനയാണ് അന്വേഷണത്തിന് അനുമതി നൽകിയത്.

ഡൽഹിയിലെ ആം ആദ്മി സർക്കാർ 1000 ലോ ഫ്ലോര്‍ ബസുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 2021 ഓഗസ്റ്റ് 16ന് 1000 ലോ ഫ്ലോര്‍ ബസുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെനന്നായിരുന്നു ബിജെപിയുടെ പരാതി. ഇക്കാര്യം അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു. ഡൽഹി മുൻ എൽജി അനിൽ ബൈജൽ ഇക്കാര്യം പരിശോധിക്കാൻ മൂന്നംഗ സമിതി രൂപീകരിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

Related Tags :
Similar Posts