വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നല്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം: ഡല്‍ഹി ഹൈക്കോടതി
|2020 മാര്‍ച്ച് 29ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നഗരത്തിലെ പാവപ്പെട്ടവര്‍ അവരുടെ ഭൂവുടമകള്‍ക്ക് നല്‍കാനുള്ള വാടക സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നല്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വാടക കൊടുക്കാന്‍ കഴിയാത്ത പാവപ്പെട്ടവരുടെ വാടക നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞിരുന്നു. ഇത് നടപ്പാക്കല്‍ സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്ന് കോടതി പറഞ്ഞു. ആറാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നഗരത്തിലെ ദിവസവേതനക്കാരായ തൊഴിലാളികളാണ് കോടതിയെ സമീപിച്ചത്.
2020 മാര്‍ച്ച് 29ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നഗരത്തിലെ പാവപ്പെട്ടവര്‍ അവരുടെ ഭൂവുടമകള്‍ക്ക് നല്‍കാനുള്ള വാടക സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചത്. ഇത് നടപ്പാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നല്കുന്ന വാഗ്ദാനങ്ങള്‍ നയപരമായി നടപ്പിലാക്കപ്പെടേണ്ട കാര്യങ്ങളാണ്. മുഖ്യമന്ത്രി നല്കുന്ന വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ക്ക് തുല്യമാണെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് പറഞ്ഞു.