India
കള്ളപ്പണക്കേസ്: സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ തള്ളി
India

കള്ളപ്പണക്കേസ്: സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ തള്ളി

Web Desk
|
6 April 2023 9:26 AM GMT

തെളിവുകൾ നശിപ്പിക്കാൻ പ്രതിക്ക് സാധിക്കുമെന്ന എൻഫോഴ്‌മെന്റ് ഇഡി വാദം അംഗീകരിച്ചാണ് ഡൽഹി ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയത്

ന്യൂഡൽഹി: ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. തെളിവുകൾ നശിപ്പിക്കാൻ പ്രതിക്ക് സാധിക്കുമെന്ന എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ( ഇഡി) വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയത്.

കള്ളപ്പണ ഇടപാട് കേസിൽ കഴിഞ്ഞ വർഷം മെയ് 30ന് ആണ് സത്യേന്ദർ ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. നവംബറിൽ സത്യേന്ദർ ജെയിൻ സമർപ്പിച്ച ജാമ്യാപേക്ഷ വിചാരണ കോടതിയും തള്ളിയിരുന്നു. 4.81 കോടി രൂപ അനധികൃതമായി സത്യേന്ദർ ജെയിൻ സമ്പാദിച്ചു എന്നാണ് ഇഡിയുടെ ആരോപണം. അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും പിഎംഎൽഎ വകുപ്പ് വിചാരണ കോടതി ചുമത്തിയത് ശരിയായ നടപടിക്രമം പാലിച്ചല്ല എന്നും സത്യേന്ദർ ജെയിനിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

Similar Posts