മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാളിന് ജാമ്യം
|കെജ്‍രിവാൾ നാളെ ജയിൽ മോചിതനാകും
ന്യൂഡല്‍ഹി: ഡൽഹി:ഡൽഹി മദ്യ നയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. നാളെ പുറത്തിറങ്ങാൻ കഴിയും . ഡൽഹി റൗസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി നാളെ മൂന്നു മാസം തികയാനിരിക്കുമ്പോഴാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കുന്നത്. റിമാൻഡ് കലാവധി ഇന്നലെ നീട്ടിയ കോടതി, ജാമ്യത്തിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മദ്യ ലൈസൻസ് ലഭിക്കാൻ അരവിന്ദ് കെജ്‌രിവാൾ നൂറു കോടി കോഴ ചോദിച്ചെന്നു ഇന്നലെ ഇ ഡി കോടതിയിൽ ആവർത്തിച്ചിരുന്നു. ഇതോടെ ജാമ്യ പ്രതീക്ഷ മങ്ങിയെങ്കിലും വൈകിട്ട് ഏഴുമണി കഴിഞ്ഞ് , ജാമ്യം നൽകുകയാണ് എന്ന വിവരം കോടതി അറിയിക്കുകയായിരുന്നു . ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കണം
ജാമ്യഉത്തരവ് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന് ഇ ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇ ഡി നാളെ ഹൈക്കോടതിയെ സമീപിക്കും. ജാമ്യവാർത്ത അറിഞ്ഞു കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ ആം ആദ്മി പ്രവർത്തകർ ആഘോഷം തുടങ്ങി
തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സുപ്രീം കോടതി നേരത്തെ കെജ്‌രിവാളിന് രണ്ടാഴ്ച ജാമ്യം നൽകിയിരുന്നു . കെജ്‌രിവാളിന്റെ ജയിൽ മോചനം വലിയ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ആം ആദ്മി പാർട്ടി