വിനയ് കുമാർ സക്സേന ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണര്‍
|ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചെയർമാനായിരുന്നു സക്സേന
ഡല്‍ഹി: ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്സേനയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളെന്ന് പറഞ്ഞ് അനിൽ ബൈജൽ രാജിവച്ചതിന് പിന്നാലെയാണിത്. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചെയർമാനായിരുന്നു സക്സേന.
വിനയ് കുമാർ സക്സേനയെ ഡൽഹി നാഷണൽ ക്യാപിറ്റൽ ടെറിട്ടറിയുടെ ലഫ്റ്റനന്റ് ഗവർണറായി നിയമിക്കുന്നു എന്നാണ് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പ്.
ഡൽഹിയിലെ ആം ആദ്മി പാർട്ടി (എ.എ.പി) സർക്കാരും ലെഫ്റ്റനന്റ് ഗവർണറും തമ്മില്‍ പലതവണ ഏറ്റുമുട്ടിയിരുന്നു. അധികാരപ്പോര് കോടതി കയറി. തുടര്‍ന്ന് ഗവര്‍ണറുടെ അധികാരങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കി 2018ല്‍ സുപ്രധാനമായ വിധി സുപ്രിംകോടതി പുറപ്പെടുവിച്ചു. നജീബ് ജുംഗിന്റെ പെട്ടെന്നുള്ള രാജിയെ തുടർന്ന് 2016 ഡിസംബറിലാണ് അനില്‍ ബൈജല്‍ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റത്.
Vinai Kumar Saxena appointed new Lieutenant Governor of Delhi
— ANI Digital (@ani_digital) May 23, 2022
Read @ANI Story | https://t.co/mojTkzyVs6
#VinaiKumarSaxena #LieutenantGovernor pic.twitter.com/ZNFuaJG6Zu
Summary- Delhi got its new Lieutenant Governor in Vinai Kumar Saxena on Monday, just days after his predecessor Anil Baijal resigned citing "personal reasons".