ഒമിക്രോൺ വ്യാപനം; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
|സ്‌കൂളുകളും കോളേജുകളും അടച്ചിടും
ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രമേ ഇനി ഹാജരാവാന്‍ പാടുള്ളൂ. സ്വിമ്മിങ്ങ് പൂൾ, ജിം, തീയേറ്റര്‍ തുടങ്ങിയവ അടച്ചിടും. മെട്രൊയിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഹോട്ടലുകളിൽ 50 ശതമാനം ആളുകള്‍ക്കേ പ്രവേശനം അനുവദിക്കൂ.
കടകൾ ഇടവിട്ട ദിവസങ്ങളിലെ തുറക്കാനാവൂ.വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേർക്ക് പങ്കെടുക്കാം. മാളുകളിലും മാർക്കറ്റുകളിലും തിരക്ക് കൂടുന്ന പശ്ചാത്തലത്തില്‍ ഇത് നിയന്ത്രിക്കും. നിയന്ത്രണങ്ങൾ ഇനിയും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.നിയന്ത്രണങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും.സാമൂഹിക അകലം പാലിക്കണമെന്നും നിർബന്ധമായി മാസ്ക് ധരിക്കണമെന്നും അദ്ദേഹം നിർദേശം നല്‍കി.