India
ദേശീയ സുരക്ഷാ നിയമം: ആരെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന് അധികാരം നൽകി ലഫ്. ഗവർണർ
India

ദേശീയ സുരക്ഷാ നിയമം: ആരെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന് അധികാരം നൽകി ലഫ്. ഗവർണർ

Web Desk
|
24 July 2021 11:21 AM GMT

പ്രധാന ആഘോഷങ്ങൾക്ക് മുന്നോടിയായി പതിവായി പുറപ്പെടുവിക്കുന്ന ഉത്തരവാണിതെന്നാണ് ഡൽഹി പൊലീസ് പ്രതികരണം

ദേശീയ സുരക്ഷാ നിയമപ്രകാരം ഒക്ടോബര്‍ 18 വരെ ആരെയും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസിന് അധികാരം നല്‍കി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാള്‍. ഗവർണർ അനിൽ ബൈജാൾ പുറത്തിറക്കിയ വിജ്ഞാപനം ജൂലൈ 19 മുതൽ നിലവിൽ വന്നു.

രാജ്യ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കണ്ടെത്തുന്ന ആരെയും ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കും. അതേസമയം, സ്വാതന്ത്ര്യ ദിനം, റിപബ്ലിക് ദിനം തുടങ്ങിയ പ്രധാന ആഘോഷങ്ങൾക്ക് മുന്നോടിയായി പതിവായി പുറപ്പെടുവിക്കുന്ന ഉത്തരവാണിതെന്നാണ് ഡൽഹി പൊലീസ് പ്രതികരണം.

ജന്തർ മന്ദറിൽ നടക്കുന്ന കർഷക പ്രക്ഷോഭവുമായും പുതിയ നീക്കത്തിന് ബന്ധമില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്. കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശത്തും നൂറുകണക്കിന് കര്‍ഷകര്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനിടെയാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ പുതിയ നിര്‍ദേശമെന്നതും ശ്രദ്ധേയമാണ്.

Related Tags :
Similar Posts