India
വായുമലിനീകരണം കുറയുന്നു; ഡൽഹിയിൽ പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ വീണ്ടും തുറക്കുന്നു
India

വായുമലിനീകരണം കുറയുന്നു; ഡൽഹിയിൽ പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ വീണ്ടും തുറക്കുന്നു

Web Desk
|
8 Nov 2022 2:03 AM GMT

സർക്കാർ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും 50 ശതമാനം വർക് ഫ്രം ഹോം നിർബന്ധിതമാക്കിയ തീരുമാനത്തിനും മാറ്റമുണ്ടായതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്

ന്യൂഡൽഹി: ഡൽഹിയിലെ പ്രൈമറി സ്‌കൂളുകൾ ബുധനാഴ്ച മുതൽ വീണ്ടും പ്രവർത്തനം പുനരാരംഭിക്കും. അന്തരീക്ഷ വായു മലിനീകരണം കുറഞ്ഞതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്.ഡൽഹി നഗരത്തിലേക്ക് ട്രക്കുകൾക്ക് ഉണ്ടായിരുന്ന പ്രവേശന വിലക്ക് ഇന്നലെ അവസാനിച്ചിരുന്നു.

പഞ്ചാബിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് 12 ശതമാനത്തിൽ നിന്നും 20 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ കാറ്റിന്റെ ഗതിയിൽ ഉണ്ടായ മാറ്റമാണ് രാജ്യ തലസ്ഥാനത്തെ മലിനീകരണ തോത് കുറയാൻ കാരണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടുത്ത വായു മലിനീകരണത്തെ തുടർന്ന് പ്രൈമറി സ്‌കൂളുകൾക്ക് സർക്കാർ കഴിഞ്ഞയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് പൊതുവിടങ്ങളിൽ ഏർപ്പെടുത്തിയ നിരോധനവും ബുധനാഴ്ചയോടെ നീക്കും.

സർക്കാർ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും 50 ശതമാനം വർക് ഫ്രം ഹോം നിർബന്ധിതമാക്കിയ തീരുമാനത്തിനും മാറ്റമുണ്ടായതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഹൈവേ,റോഡ്, ഫ്‌ലൈഓവർ, മേൽപാലങ്ങൾ ,പൈപ്പ് ലൈൻ ,പവർ ട്രാൻസ്മിഷൻ തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം നീക്കി. എന്നാൽ സ്വകാര്യ നിർമാണത്തിനുള്ള നിയന്ത്രണങ്ങൾ നിലനിൽക്കും.

അതേസമയം, ബി.എസ് III പെട്രോൾ വാഹനങ്ങൾക്കും ബി.എസ് IV ഡീസൽ വാഹനങ്ങൾക്കുമേർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രി അറിയിച്ചു.

Similar Posts