India
സൗജന്യ വൈദ്യുതിയിൽ ഡൽഹി ലഫ്. ഗവർണറുടെ യൂടേൺ; ഫയലിൽ ഒപ്പിട്ടു, സബ്‍സിഡി തുടരും
India

സൗജന്യ വൈദ്യുതിയിൽ ഡൽഹി ലഫ്. ഗവർണറുടെ 'യൂടേൺ'; ഫയലിൽ ഒപ്പിട്ടു, സബ്‍സിഡി തുടരും

Web Desk
|
14 April 2023 12:31 PM GMT

ആം ആദ്മി പാർട്ടി സർക്കാരുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് 46 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയുടെ നിലപാടുമാറ്റം

ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ വൈദ്യുതി സബ്‌സിഡിയിൽ കീഴടങ്ങി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന. 46 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതി നീട്ടാനുള്ള ഫയലുകളിൽ ഗവർണർ ഒപ്പിട്ടു. നേരത്തെ, പദ്ധതി അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വരും വർഷവും വൈദ്യുതി പദ്ധതി തുടരുമെന്ന് എ.എ.പി സർക്കാർ ബജറ്റിൽ അറിയിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച ഫയലുകളിൽ ഒപ്പിടാൻ ലഫ്റ്റനന്റ് ഗവർണർ കൂട്ടാക്കിയില്ല. ഇതിനാൽ, ഇന്നുമുതൽ സൗജന്യ വൈദ്യുതി നിർത്തലാക്കുമെന്ന് വൈദ്യുതി മന്ത്രി ആതിഷി രാവിലെ അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതൽ സബ്‌സിഡിയില്ലാതെയായിരിക്കും വൈദ്യുതി വിതരണമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, അനാവശ്യമായി വിഷയം രാഷ്ടീയവൽക്കരിക്കരുതെന്ന് ഗവർണറുടെ ഓഫീസ് പ്രതികരിച്ചു. കാലാവധി ഏപ്രിൽ 15 ആയിട്ടും എന്തുകൊണ്ട് ഏപ്രിൽ നാലുവരെ തീരുമാനം പ്രഖ്യാപിക്കാതിരുന്നതെന്ന് ഗവർണർ ചോദിച്ചു. ഏപ്രിൽ 11നു മാത്രമാണ് ഫയൽ തനിക്കു ലഭിച്ചതെന്നും വി.കെ സക്‌സേന ചൂണ്ടിക്കാട്ടി.

പ്രത്യേകം അപേക്ഷിക്കുന്ന ഉപഭോക്താക്കൾക്കു മാത്രമേ വൈദ്യുതി സബ്‌സിഡി ലഭിക്കുകയുള്ളൂവെന്ന് കഴിഞ്ഞ വർഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് ആകെ 58 ലക്ഷം ഉപഭോക്താക്കളിൽ 48 പേരാണ് അപേക്ഷിച്ചത്. വൈദ്യുതി സബ്‌സിഡിക്കായി 2023-24 ബജറ്റിൽ സർക്കാർ 3,250 കോടി രൂപ വകയിരുത്തിയിരുന്നു.

Summary: After a face off with the AAP-led Delhi government Lieutenant Governor VK Saxena signed on the files extending power subsidies to nearly 46 lakh people

Similar Posts