India
ഡൽഹി സർവകലാശാലയില്‍ സവര്‍ക്കറുടെ പേരില്‍ കോളജ് വരുന്നു
India

ഡൽഹി സർവകലാശാലയില്‍ സവര്‍ക്കറുടെ പേരില്‍ കോളജ് വരുന്നു

Web Desk
|
1 Nov 2021 1:33 AM GMT

പ്രതിഷേധവുമായി അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തി.

ഡൽഹി സർവകലാശാല പുതിയതായി തുടങ്ങുന്ന കോളജിന് ആർഎസ്എസ് നേതാവ് വി ഡി സവർക്കറുടെയും മുൻ കേന്ദ്രമന്ത്രി സുഷ്മ സ്വരാജിന്‍റെയും പേര് നൽകാൻ തീരുമാനം. സർവകലാശാല എക്സിക്യൂട്ടീവ് യോഗത്തിന്‍റേതാണ് തീരുമാനം. നീക്കത്തിനെതിരെ പ്രതിഷേധവുമായി അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തി.

ദ്വാരകയിലും നജ്ഫ്ഗട്ടിലും തുടങ്ങുന്ന പുതിയ കോളജുകൾക്കാണ് ഡൽഹി സർവകലാശാല സവർക്കറുടെയും സുഷ്മ സ്വരാജിന്‍റെയും പേര് നൽകുക. ഇതു സംബന്ധിച്ച്​ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അന്തിമ അനുമതി തേടിയിട്ടുണ്ട്​. സ്വാമി വിവേകാനന്ദൻ, മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയ്, സർദാർ വല്ലഭായ് പട്ടേൽ എന്നിവരുൾപ്പടെയുള്ളവരുടെ പേരിൽ നിന്നാണ് വൈസ് ചാൻസിലർ യോഗേഷ് സിംഗ് ഇരുവരുടെയും പേര് തെരഞ്ഞെടുത്തതെന്നാണ് വിവരം. എന്നാൽ സർവകലാശാല തീരുമാനത്തെ സെന‌റ്റ് അംഗമായ രാജ്‌പാൽ സിംഗ് പവാർ ഉൾപ്പടെയുള്ളവർ എതിർത്തു. വിദ്യാർഥികളും തീരുമാനത്തിനെതിരെ രംഗത്തുവന്നു.

അസിസ്റ്റന്‍റ് പ്രഫസർമാരുടെ സ്ക്രീനിങിലും നിയമനത്തിലും നിർദേശിച്ച മാറ്റങ്ങളും കൗൺസിൽ പാസാക്കി. സീമ ദാസ്, അഭിഭാഷകൻ അശോക് അഗർവാൾ എന്നിവരുടെ വിയോജിപ്പ് അവഗണിച്ചാണിത്​.

Similar Posts