India
ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം
India

ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം

Web Desk
|
25 Oct 2022 1:20 AM GMT

ദീപാവലിക്ക് ശേഷം മലിനീകരണം കൂടാൻ സാധ്യയുള്ളതിനാൽ പടക്കം പൊട്ടിക്കുന്നതിന് സർക്കാർ കർശന നിരോധനം ഏർപ്പെടുത്തിരുന്നു

ഡല്‍ഹി: ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 310 ആയി താഴ്ന്നു . ദീപാവലിക്ക് ശേഷം മലിനീകരണം കൂടാൻ സാധ്യയുള്ളതിനാൽ പടക്കം പൊട്ടിക്കുന്നതിന് സർക്കാർ കർശന നിരോധനം ഏർപ്പെടുത്തിരുന്നു .

കഴിഞ്ഞ 8 ദിവസമായി ഡൽഹിയിലെ വായു മലിനീകരണം മോശം നിലയിലായിരുന്നു. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി നിരോധനം മാറികടന്ന് പലയിടത്തും പടക്കം പൊട്ടിച്ചതാണ് വായു കൂടുതൽ മോശമാകാൻ കാരണമായത്. രാവിലെയാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. വായു മോശമായതിനാൽ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.

ഡൽഹിക്കടുത്തുള്ള ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ,എന്നിവിടങ്ങളിലും വായു നിലവാരം മോശമാണെന്ന് മലിനീകരണ നിയന്ത്രബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഒക്ടോബർ, നവംബർ മാസത്തിൽ അയൽ സംസ്ഥാനങ്ങളിൽ വയ്ക്കോല്‍ കത്തിക്കുന്നതായിരുന്നു മലിനീകരണത്തിന്‍റെ പ്രധാന കാരണം. പഞ്ചാബിൽ വയ്ക്കോല്‍ കത്തിച്ചതാണ് ഇത്രയും മലിനീകരണത്തിന് കാരണമെന്നും ബി.ജെ.പി ആരോപിച്ചു. വ്യവസായ ശാലകളിൽ നിന്നുയരുന്ന പുകയും വാഹനങ്ങളിലെ പുകയും മലിനീകരണം തോത് ഉയർത്തുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോർട്ട്. മലിനീകരണം കുറയ്ക്കാൻ ഡൽഹിയുടെ വിവിധ ഇടങ്ങളിൽ സ്മോഗ് ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. വായുനിലവാര സൂചിക പൂജ്യത്തിനും അമ്പത്തിനും ഇടയിൽ ആണേൽ മാത്രമേ ശ്വസിക്കാൻ പറ്റുന്ന വായുവായി കണക്കാക്കാൻ സാധിക്കൂ.

Similar Posts