പിറന്നാളാഘോഷത്തിന് 2000 രൂപ നല്‍കിയില്ല; യുവാവ് നദിയിലേക്ക് ചാടി, മകനെ രക്ഷിക്കാന്‍ പിതാവും
|ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും യുവാവിനായുള്ള തിരിച്ചിൽ നടത്തി വരികയാണ്
പിറന്നാള്‍ ആഘോഷിക്കാന്‍ പിതാവ് പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് പുഴയിലേക്ക് ചാടി. മകനെ രക്ഷിക്കാൻ പിന്നാലെ ചാടിയ പിതാവിനെ രക്ഷപ്പെടുത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും യുവാവിനായുള്ള തിരിച്ചിൽ നടത്തി വരികയാണ്.
ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം. മനോജ് കേസരിയുടെ മകനായ അശ്വനി കേസാരിയാണ് രാജ്ഘട്ടിലെ മാൽവിയ പാലത്തിൽ നിന്ന് യുവാവ് ഗംഗാ നദിയിലേക്ക് ചാടിയത്. കൂട്ടുകാരുമൊത്ത് പിറന്നാള്‍ ആഘോഷിക്കാന്‍ 2000 രൂപ നല്‍കിയില്ലെന്ന കാരണത്താല്‍ അശ്വിനി നദിയിലേക്ക് ചാടുകയായിരുന്നു. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയ മനോജിനെ വാരണാസിയുടെ കബീർ ചൗര ഡിവിഷണൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എൻഡിആർഎഫിന്‍റെ സഹായത്തോടെ സംഘം അശ്വനിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും കണ്ടെത്തിയില്ലെന്ന് അഡാംപൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സിദ്ധാർത്ഥ് മിശ്ര വ്യക്തമാക്കി. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.