മുംബൈയിൽ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്ക് കാരണം ഗതാഗതക്കുരുക്കെന്ന് അമൃത ഫഡ്നാവിസ്
|ഇന്നത്തെ ഏറ്റവും വലിയ യുക്തിരാഹിത്യത്തിനുള്ള അവാർഡ് വിവാഹമോചനത്തിന് കാരണം ഗതാഗക്കുരുക്കാണെന്ന് കണ്ടെത്തിയ വനിതക്ക് കൊടുക്കണമെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി.
മുംബൈയിൽ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്ക് കാരണമാവുന്നത് നഗരത്തിലെ ഗതാഗതക്കുരുക്കാണെന്ന് അമൃത ഫഡ്നാവിസ്. ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയാണ് അമൃത. ഗതാഗതക്കുരുക്ക് കാരണം ജനങ്ങൾക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാത്തതാണ് വിവാഹമോചനങ്ങൾക്ക് കാരണമെന്നാണ് അമൃതയുടെ നിലപാട്.
വിവാഹമോചനത്തിന് ഗതാക്കുരുക്കും കാരണമാകുന്നുവെന്ന അമൃതയുടെ പ്രസ്താവനയോട് പ്രതികരിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. ട്രോളൻമാരും പുതിയ കണ്ടെത്തൽ ആഘോഷമാക്കിയിരിക്കുകയാണ്.
ഇന്നത്തെ ഏറ്റവും വലിയ യുക്തിരാഹിത്യത്തിനുള്ള അവാർഡ് വിവാഹമോചനത്തിന് കാരണം ഗതാഗക്കുരുക്കാണെന്ന് കണ്ടെത്തിയ വനിതക്ക് കൊടുക്കണമെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു. ബെംഗളൂരുവിലുള്ളവർ ഇത് വായിക്കുന്നത് ഒഴിവാക്കണമെന്നും അല്ലെങ്കിൽ അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ മാരകമായി ബാധിച്ചേക്കാമെന്നും അവർ പരിഹസിച്ചു.
#WATCH: BJP leader Devendra Fadnavis' wife Amruta Fadnavis says, "I'm saying this as common citizen. Once I go out I see several issues incl potholes,traffic. Due to traffic,people are unable to give time to their families & 3% divorces in Mumbai are happening due to it." (04.02) pic.twitter.com/p5Nne5gaV5
— ANI (@ANI) February 5, 2022