India
സാധാരണ പൗരയായി ജീവിക്കാൻ ആഗ്രഹിക്കുന്നു, സുരക്ഷയുടെ ഭാഗമായി അകമ്പടി വാഹനം വേണ്ട: അമൃത ഫഡ്‌നാവിസ്
India

സാധാരണ പൗരയായി ജീവിക്കാൻ ആഗ്രഹിക്കുന്നു, സുരക്ഷയുടെ ഭാഗമായി അകമ്പടി വാഹനം വേണ്ട: അമൃത ഫഡ്‌നാവിസ്

Web Desk
|
3 Nov 2022 8:41 AM GMT

ബുധനാഴ്ചയാണ് ദേവേന്ദ്ര ഫഡനാവിസിന്റെ കീഴിലുള്ള മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അമൃത ഫഡ്‌നാവിസിനും ബോളിവുഡ് താരം സൽമാൻ ഖാനും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

മുംബൈ: സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി തനിക്ക് അകമ്പടി വാഹനം വേണ്ടെന്ന് അമൃത ഫഡ്‌നാവിസ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയാണ് അമൃത. മുംബൈയിലെ ട്രാഫിക് സംവിധാനം നിരാശാജനകമാണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

''മുംബൈയിലെ ഒരു സാധാരണ പൗരയായി ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് പൈലറ്റ് വാഹനം അനുവദിക്കരുതെന്ന് മുംബൈ പൊലീസിനോട് വിനയപൂർവം അഭ്യർഥിക്കുകയാണ്. മുംബൈയിലെ ട്രാഫിക് സംവിധാനം നിരാശാജനകമാണെന്നതിൽ സംശയമില്ല, എങ്കിലും അടിസ്ഥാന സൗകര്യവികസനത്തിലൂടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്''-അമൃത ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

ബുധനാഴ്ചയാണ് ദേവേന്ദ്ര ഫഡനാവിസിന്റെ കീഴിലുള്ള മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അമൃത ഫഡ്‌നാവിസിനും ബോളിവുഡ് താരം സൽമാൻ ഖാനും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്. അകമ്പടി വാഹനവും അഞ്ച് സായുധ കമാൻഡോകളുടെ മുഴുവൻ സമയ സംരക്ഷണവും ഉൾപ്പെടുന്നതാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ.

Similar Posts