India
Congress and BJP workers, Tripura, set fire
India

സീറ്റ് കിട്ടിയില്ല; തൃപുരയില്‍ ഓഫീസുകള്‍ക്ക് തീയിട്ട് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍

Web Desk
|
28 Jan 2023 11:38 AM GMT

ധർമനഗറിൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചുതകർത്തു. ബഗ്ബാസയിൽ ബി.ജെ.പി പ്രവർത്തകർ പാർട്ടി ഓഫീസിന് തീയിട്ടു

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ബി.ജെ.പിയും കോൺഗ്രസും പ്രഖ്യാപിച്ചതിന് പിന്നാലെ തൃപുരയിൽ സംഘർഷം. സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് സംഘർഷത്തിന് കാരണം. ധർമനഗറിൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചുതകർത്തു. ബഗ്ബാസയിൽ ബി.ജെ.പി പ്രവർത്തകർ പാർട്ടി ഓഫീസിന് തീയിട്ടു. ആകെ 60 സീറ്റുകളാണ് തൃപുരയിലുള്ളത്. ഇതിൽ 48 സീറ്റുകളിലേക്ക് ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ഇനി 12 സീറ്റുകളിൽ കൂടിയാണ് പ്രഖ്യാപനം ബാക്കിയുള്ളത്. ഇതോടെ മത്സരിക്കാൻ സാധിക്കുമെന്ന് വിചാരിച്ച പലർക്കും മത്സരിക്കാൻ സാധിച്ചില്ല. ഇതോടെയാണ് ഒരുകൂടം പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്ത ശേഷം തീയിട്ടത്.

ഇതേ കാര്യം തന്നെയാണ് കോൺഗ്രസിലും സംഭവിച്ചത്. കോൺഗ്രസും സി.പി.എമ്മും സഖ്യത്തിലാണ് തൃപുരയിൽ മത്സരിക്കുന്നത്. ഇതിൽ 43 സീറ്റിൽ സി.പി.എമ്മും 17 കോൺഗ്രസുമാണ് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിന് ഇത്തവണ സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ട്. ഈ കാരണം കണക്കിലെടുത്താണ് കോൺഗ്രസ് പ്രവർത്തകരും തങ്ങളുടെ ഓഫീസുകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നത്.

Similar Posts