India
ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിക്കേണ്ട; ഇത്തവണയും നിരോധനമേര്‍പ്പെടുത്തി കെജ്രിവാള്‍
India

ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിക്കേണ്ട; ഇത്തവണയും നിരോധനമേര്‍പ്പെടുത്തി കെജ്രിവാള്‍

Web Desk
|
15 Sep 2021 10:27 AM GMT

കഴിഞ്ഞ മൂന്ന് വര്‍ഷവും ദീപാവലിക്കാലത്ത് ഡൽഹിയിൽ വായുമലിനീകരണം ഭീകരമായിരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം

ദീപാവലിക്ക് ഇത്തവണയും പടക്കങ്ങള്‍ നിരോധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ മൂന്ന് വര്‍ഷവും ദീപാവലിക്കാലത്ത് ഡൽഹിയിൽ വായുമലിനീകരണം ഭീകരമായിരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

എല്ലാവിധത്തിലുള്ള പടക്കങ്ങളുടെയും സംഭരണം, വിപണനം, ഉപയോഗം എന്നിവ പൂർണമായും സർക്കാർ നിരോധിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായുണ്ടാകുന്ന വായുമലിനീകരണം ജനജീവിതത്തിന് വലിയ തോതിൽ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. നവംബര്‍ ആദ്യ വാരമാണ് ദീപാവലി.

നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ബിജെപി വിമര്‍ശനവുമായി രംഗത്തുവന്നു. വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Similar Posts