India
Anti enemy pooja in Kannur against Karanataka government
India

ചുമലിൽ കൈവെച്ച കോൺഗ്രസ് നേതാവിനെ അടിച്ച് ഡി.കെ ശിവകുമാർ

Web Desk
|
5 May 2024 1:51 PM GMT

ഹവേരിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ ചുമലിൽ കൈവെച്ച കോൺഗ്രസ് നേതാവിനെ അടിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുൻസിപ്പൽ മെമ്പറായ അലാവുദ്ദീൻ മണിയാരെയാണ് ശിവകുമാർ അടിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഹവേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ വിനോദ അസൂത്തിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ശിവകുമാർ.

ശിവകുമാർ തന്റെ വാഹനത്തിൽനിന്ന് പുറത്തിറങ്ങി ആളുകളെ അഭിവാദ്യം ചെയ്ത് നീങ്ങുമ്പോഴാണ് അലാവുദ്ദീൻ അദ്ദേഹത്തിന്റെ ചുമലിൽ കൈയിട്ട് ചേർത്ത് പിടിക്കാൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ മുന്നിൽനിന്ന് ഒരാൾ ഇതിന്റെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അതിനിടെയാണ് ശിവകുമാർ തിരിഞ്ഞുനിന്ന് അലാവുദ്ദീനെ അടിച്ചത്. അടി കിട്ടിയതിന് ശേഷവും അലാവുദ്ദീൻ ചിരിച്ചുകൊണ്ട് അവിടെ നിന്നെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ തള്ളിമാറ്റി.

28 ലോക്‌സഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 14 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 26ന് കഴിഞ്ഞു. മെയ് ഏഴിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. 2019ൽ കർണാടകയിലെ 25 സീറ്റിലും വിജയിച്ചത് ബി.ജെ.പിയായിരുന്നു. സഖ്യമായി മത്സരിച്ച കോൺഗ്രസിനും ജെ.ഡി.എസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്. ഇത്തവണ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Similar Posts