ഹിമാചലിലേക്ക് പോകരുത്, ബിയാസ് നദിയുടെ അലര്‍ച്ച ഹൃദയാഘാതമുണ്ടാക്കുമെന്ന് കങ്കണ; മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ് ഹിമാചല്‍ പ്രദേശ്
|തുടർച്ചയായി മഴ പെയ്യുന്നതിനാൽ അതീവ ജാഗ്രതയിലാണ്
ഷിംല: കനത്ത മഴയിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഹിമാചല്‍ പ്രദേശിലേക്ക് ആരും യാത്ര ചെയ്യരുതെന്ന അഭ്യര്‍ഥനയുമായി നടി കങ്കണ റണാവത്ത്. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രളയത്തിന്‍റെ ദൃശ്യങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. മണാലി ജില്ലക്കാരിയാണ് കങ്കണ.
''ഹിമാചൽ പ്രദേശിലേക്ക് യാത്ര ചെയ്യരുത്…. തുടർച്ചയായി മഴ പെയ്യുന്നതിനാൽ അതീവ ജാഗ്രതയിലാണ്... നിർത്താതെയുള്ള മഴ നിലച്ചാലും വരും ദിവസങ്ങളിൽ നിരവധി ഉരുൾപൊട്ടലുകളും നദികളിൽ വെള്ളപ്പൊക്കവും ഉണ്ടാകും. ഈ മഴയുള്ള കാലാവസ്ഥയിൽ ഹിമാചൽ സന്ദർശിക്കുന്നത് ഒഴിവാക്കുക'' നടി കുറിച്ചു. ഹിമാലയത്തിലെ സ്ഥിതി നല്ലതല്ല. എന്നിരുന്നാലും അസാധാരണമായി ഒന്നുമില്ല. എല്ലാത്തിനുമുപരി, മഴക്കാലത്ത് ഇത് ഇങ്ങനെയാണ്. തമാശയല്ല, നിങ്ങൾ എവിടെയാണോ അവിടെ തന്നെ തുടരുക. ദയവായി സാഹസികത കാണിക്കാൻ നല്ല സമയമല്ല. ബിയാസ് അതിന്റെ അലറുന്ന രൂപത്തിലാണ്.ഗർജ്ജിക്കുന്ന ശബ്ദം കൊണ്ട് നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടാകും. മഴക്കാലത്ത് ഹിമാചലിലേക്ക് പോകരുത്, ”അവർ കൂട്ടിച്ചേർത്തു.
കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചൽ പ്രദേശിൽ ഉണ്ടായ ജീവഹാനിയിൽ കശ്മീർ ഫയൽസ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി ഉത്കണ്ഠ രേഖപ്പെടുത്തി.“ഹിമാചലിനായി പ്രാർത്ഥിക്കുന്നു. പതിറ്റാണ്ടുകളായി എല്ലാ വർഷവും മാസങ്ങളോളം ഇത് എന്‍റെ വാസസ്ഥലമാണ്. അനിയന്ത്രിതമായ വളർച്ച കാരണം അമിതഭാരത്താല്‍ അത് തകരുന്നത് ഞാന്‍ കണ്ടു. ഷിംല ഉൾപ്പെടെയുള്ള പല നഗരങ്ങളും തകര്‍ച്ചയുടെ വക്കിലാണ്'' വിവേക് ട്വീറ്റ് ചെയ്തു.
നദികളിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ മലയോര സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേരിട്ടുകൊണ്ടിരിക്കുകയാണ്. നിരവധി ജീവനുകളും പൊലിഞ്ഞു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഷിംല-കൽക്ക റൂട്ടിലെ ട്രെയിൻ സർവീസുകളും ഞായറാഴ്ച നിർത്തിവച്ചു.ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തിങ്കളാഴ്ച അറിയിച്ചു. "ബിലാസ്പൂർ, സോളൻ, ഷിംല, സിർമൗർ, ഉന, ഹമിർപൂർ, മാണ്ഡി, കുളു ജില്ലകളിൽ മിക്കയിടത്തും ഇടിമിന്നലോടു കൂടിയ മിതമായതോ കനത്തതോ ആയ മഴ തുടരാനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്" അറിയിപ്പില്‍ പറയുന്നു.
Praying for Himachal. For decades it has been my abode for months every year. I have seen it getting overloaded and crumbling due to unregulated growth. Many cities including Shimla are waiting to collapse some day. pic.twitter.com/2yQLMwx5fc
— Vivek Ranjan Agnihotri (@vivekagnihotri) July 10, 2023