India
മസാല ദോശ
India

മസാല ദോശക്ക് 600 രൂപ; സ്വർണത്തിന് ഇത്ര വിലയില്ലല്ലോ എന്ന് സോഷ്യൽ മീഡിയ

Web Desk
|
26 Dec 2023 9:18 AM GMT

ചൂഷണത്തിനെതിരെ ഒന്നും മിണ്ടാതെ എല്ലാവരും വാങ്ങിക്കഴിക്കുക്കയാണന്ന് നെറ്റിസൺ

ഒരു മസാല ദോശക്ക് പരമാവധി എത്രയാകും വില. അമ്പത് രൂപ മുതൽ വാങ്ങുന്നവരുണ്ട്. എന്നാൽ ഒരു മസാല ദോശക്ക് അറുനൂറ് രൂപ നൽകേണ്ടി വന്നാൽ ​ഞെട്ടാതിരിക്കുമോ.മും​ബൈ വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മസാല ദോശയ്ക്ക​ും ബട്ടർ മിൽക്കിനുമാണ് ഇത്രയുമധികം വില നൽകേണ്ടി വന്നത്. ഷെഫ് ​ഡോൺ ഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം ഐ.ഡിയിൽ നിന്നാണ് എയർപ്പോർട്ടിലെ മസാല ദോശയുടെ വിലയെ പരിഹസിച്ച് വിഡിയോ പുറത്ത്‍വിട്ടിരിക്കുന്നത്.

വിഡിയോ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമായി ആളുകൾ രംഗത്തെത്തി. ‘ഉണങ്ങിയ ഉരുളക്കിഴങ്ങും മസാലയും തന്നെയാണ് അറുനൂറ് രൂപയുടെ മസാലദോശക്കകത്തുമുള്ളത്’. ’40-50 രൂപയുടെ മസാല​ ദോശയെക്കാൾ മികച്ചതൊന്നും അതിനകത്തുണ്ടാകില്ല’ എന്നിങ്ങനെ നീളുന്നു കമൻറുകൾ.

ഇതിനെയാണ് ചൂഷണം എന്ന് വിളിക്കേണ്ടത്. എന്നാൽ ആരും ഒന്നും മിണ്ടാതെ വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുന്നു. ആർക്കും പരാതിയില്ല. ചന്തയിൽ ​​ചെന്നാൽ കർഷകരോടും വിൽപ്പനക്കാരോടും വിലപേശാൻ മിടുക്കരാണ് എല്ലാവരുമെന്ന് പരിഹസിക്കുന്ന കമന്റുകളുമുണ്ട്.എന്നാൽ എയർപോർട്ടിൽ നിങ്ങൾക്ക് ലഭിക്കുന്ന വിവിധ സൗകര്യങ്ങളുടെ വിലകൂടിയാണ​തെന്നാണ് ഒരാൾ ന്യായീകരിച്ചത്. എയർപോർട്ടി​ലെ കൊള്ളവില പല​പ്പോഴും സോഷ്യൽമീഡിയകളിൽ ചർച്ചയായിട്ടുണ്ട്.

Related Tags :
Similar Posts