India
India
കേരളത്തിലെ 9,993 ചതുരശ്ര കി.മീ പരിസ്ഥിതിലോല പ്രദേശമായി കരട് വിജ്ഞാപനം; വയനാട്ടിലെ 13 വില്ലേജുകൾ
|2 Aug 2024 12:29 PM GMT
കേരളത്തിലെ 131 വില്ലേജുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 9,993.7 ചതുരശ്ര കി.മീ ആണ് പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടും. ആറ് സംസ്ഥാനങ്ങളിലെ 56,825.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുക. കേരളത്തിലെ 131 വില്ലേജുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഖനനം, ക്വാറി പ്രവർത്തനം, മണൽ ഖനനം എന്നിവ പൂർണമായും നിരോധിക്കണമെന്ന് കരട് വിജ്ഞാപനം നിർദേശിക്കുന്നു. കൂടാതെ, പുതിയ താപവൈദ്യുത നിലയങ്ങൾ ആരംഭിക്കാനോ നിലവിലുള്ളവ വികസിപ്പിക്കാനോ പാടില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.